Jul 13, 2022

അടിമാലിയിൽ പ്ലസ് ടു വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു


അടിമാലി: പ്ലസ് ടു വിദ്യാർഥിനി ബസ് സ്റ്റോപ്പിൽ കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വടക്കെ ശല്യാംപാറ പാന്നെപ്പാല അലിയാരിന്റെ മകൾ അസ്ലഹ (17) ആണ് മരിച്ചത്. സ്ക്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ അടിമാലി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന് ശല്യാംപാറ മുഹ്​യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മാതാവ്: നസീമ (ശല്യാംപാറ പഴയരി കുടുംബാംഗം).

 സഹോദരങ്ങൾ: ഷാഹുൽ അലിയാർ (എം.എ കോളജ്, കോതമംഗലം), അഹ്സന (എഫ്.എം ജി.എച്ച്.എസ്.എസ് കൂമ്പൻപാറ), അഫ് ലഹ (എസ്.എൻ.വി.യു.പി.എസ് ശല്യാംപാറ).

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only