പുല്ലുരാംപാറ :കാലങ്ങളായി ഓവുചാലിൽ മണ്ണും കല്ലും വന്നടിഞ്ഞതിനാൽ മഴവെള്ളം മുഴുവനും റോഡിൽ നിറഞ്ഞൊഴുകുന്നത് പതിവുകാഴ്ചയായി ,
ഇതിനൊരു അടിയന്തിര പരിഹാരം കാണണമെന്ന ജനകീയ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് ഇന്ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവൃത്തി നടത്തിയത്..
മലബാർ സ്പോർട്സ് അക്കാഡമി ചെയർമാൻ പി.ടി അഗസ്റ്റ്യൻ, കൺവീനർ ടി.ടി കുര്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റ് പ്രസിഡൻ്റ് ജെയ്സൺ മണിക്കൊമ്പേൽ,പുലരി ക്ലബ് പ്രസിഡൻ്റ് സിജോയ് മാളോലയിൽ എന്നിവരുടെ നേതൃത്വത്തിൽ ബിജു കുന്നേചെരുവിൽ, ജസ്റ്റിൻ മണ്ണഞ്ചേരിക്കാലയിൽ, ലിജോ കുന്നേൽ, ഷാജി പളളിത്താഴത്ത്, വിശാൽ മാരാത്ത്, അമൽ തോമസ്, ഗോപകുമാർ (രാജു), നുനൂസ് ബാബു, കൃഷ്ണൻ ഉണ്ണിയേപ്പള്ളി, ബേബി മണ്ണംപ്ലാക്കൽ, സണ്ണി കന്നുകുഴിയിൽ, അഭിലാഷ് കളപ്പുരയിൽ, ബിനീഷ് നരിക്കുഴിയിൽ, ബെന്നി സി.എം, ഷിൻ്റോ സി.എം, അജിസൺ മുരിങ്ങയിൽ, മാത്യു കുന്നുംപുറം,ജോൺ ഇടവാക്കൽ, ജോഷി പുളിക്കൽ എന്നിവർ പങ്കെടുത്തു..
ഹിറ്റാച്ചിയുടെ സഹായത്തോടെ കൂറ്റൻ കോൺക്രീറ്റ് സ്ലാബുകൾ ഉയർത്തി മാറ്റി ഓവുചാലിലെ കല്ലും മണ്ണും കോരി മാറ്റുകയായിരുന്നു..```
Post a Comment