കൊടിയത്തൂർ: കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയിൽ ചെറിയതോതിൽ കിണർ ഇടിഞ്ഞിരുന്നു. ഇന്ന് വീടിനോട് ചേർന്ന കിണർ പൂർണ്ണമായും ഇടിഞ്ഞ് താഴ്ന്നു. മുക്കം വെസ്റ്റ് കൊടിയത്തൂർ ചാലക്കൽ കുന്നത്ത് ഉണ്ണിമോയിൻ്റെ വീടിനോട് ചേർന്ന 22 അടി താഴ്ചയുള്ള കിണറാണ് ഇന്ന് വൈകിട്ട് ആൾമറയടക്കം ഇടിഞ്ഞത്. കിണറിലുണ്ടായിരുന്ന മോട്ടോർ പൈപ്പുകളും കിണറിനടിയിലായി.
Post a Comment