Jul 22, 2022

സ്വത്ത് വിഹിതം ആവശ്യപ്പെട്ട് വയോധികനെ മകൻ രാത്രി വീട്ടിൽ നിന്നും ഇറക്കിവിട്ടു. സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകനും മർദ്ദനം, പോലീസ് കേസെടുത്തു.


താമരശ്ശേരി: ചുടലമുക്ക് കൂടത്തിങ്ങൽ ചന്ദ്രനേയും, ഭാര്യയേയുമാണ് മകൻ സായികുമാറും, ബന്ധുക്കളും ചേർന്ന് രാത്രി 8 മണിക്ക് വീട്ടിൽ നിന്നും പുറത്താക്കിയത്.ഇവരുടെ വീട്ടുപകരണങ്ങൾ എല്ലാം പുറത്തിട്ട് വീട് അടച്ചു പൂട്ടി.ചന്ദ്രൻ തൻ്റെ സഹോദരൻ്റെ വീട്ടിൽ അഭയം പ്രാപിച്ചു.

ചന്ദ്രൻ്റെ മറ്റൊരു മകൻ വിദേശത്ത് നിന്നും വിളിച്ച് പറഞ്ഞത് അനുസരിച്ച് താമരശ്ശേരി പോലീസും സ്ഥലത്തെത്തിയിരുന്നു.

സംഭവത്തെ കുറിച്ച് ചന്ദ്രൻ പറയുന്നത് ഇങ്ങനെ..
തൻ്റെ പിതാവ് തങ്ങൾ താമസിക്കുന്ന വീട് അടങ്ങുന്ന സ്ഥലം സായ്കുകുമാറിൻ്റെ പേരിൽ റജിസ്റ്റർ ചെയ്തു കൊടുത്തുരിന്നു. തനിക്കും തൻ്റെ സംഹാദരനും അവകാശപ്പെട്ട സ്ഥലമായിരുന്നു ഇത്, തൻ്റെ സ്ഥലത്തിൻ്റെ ഒരു ഭാഗം വിൽപ്പന നടത്താനായി അളക്കുമ്പോൾ വീടു നിൽക്കുന്ന സ്ഥലം അളക്കരുതെന്ന് മകൻ പറഞ്ഞു, അതിനാൽ താനോ, സഹോദരനോ ഭൂമിയിൽ അവകാശം ഉന്നയിച്ചില്ല.


ഞങ്ങൾ താമസിക്കുന്ന മേൽ പറഞ്ഞ വീട് സായികുമാർ വിൽപ്പനക്ക് വെച്ചിരുന്നു, കഴിഞ്ഞ ദിവസം ചില ഇടനിലക്കാർ വന്ന് വീട് വിൽപ്പന നടന്ന വിവരം പറയുകയും, വീട്ടിൽ നിന്നും മാറുന്നതിന് എത്ര ദിവസം അവധി വേണമെന്ന് ആരായകയും ചെയ്തു.ആറുമാസം സമയം അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും 8 മാസത്തിനകം മാറിയാൽ മതിയെന്നാണ് അവർ ചന്ദ്രനോട് പറഞ്ഞത്.

എന്നാൽ കഴിഞ്ഞ ദിവസം മകൻ സായ്കുമാർ വീട്ടിലെത്തി ചന്ദ്രൻ്റെ പേരിലുള്ള മറ്റൊരു ഭൂമിയിലെ തൻ്റെ വിഹിതം നൽകണമെന്നാവശ്യപ്പെട്ടു, ഇന്നലെ (വ്യാഴം, അല്ലെങ്കിൽ ഇന്ന് വെള്ളി) തന്നെ റജിസ്ട്രേട്രേഷൻ നടപടി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിദേശത്തുള്ള മകൻ എത്തിയ ശേഷം ഭൂമി വീതിച്ചു നൽകാം എന്ന നിലപാടാണ് ചന്ദ്രൻ സ്വീകരിച്ചത്.

ഇതേ തുടർന്ന് ചന്ദ്രനേയും ഭാര്യയേയും പുറത്താക്കി വീട് പൂട്ടി സായ്കുകുമാർ പകൽ തന്നെ സ്ഥലം വിട്ടു, രാത്രിയോടെ വിദേശത്തുള്ള മകൻ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരങ്ങൾ പറയുകയും, വീടിനകത്തു നിന്നും സാധനങ്ങൾ പുറത്തെടുക്കാനുള്ള സഹായം ആവശ്യപ്പെടുകയും ചെയ്തു.

ബാലുശ്ശേരിയിൽ ആയിരുന്ന സായ്കുമാറിനെ വിളിച്ചു വരുത്തി താമരശ്ശേരി പോലീസ് വീട് തുറപ്പിച്ച് സാധങ്ങൾ പുറത്താക്കി വീട് കാലിയാക്കി കൊടുക്കുകയായിരുന്നു.

ചന്ദ്രനും ഭാര്യ ഓമനയും സമീപത്തുള്ള ചന്ദ്രൻ്റെ സഹോദരൻ്റെ വീട്ടിൽ അഭയം തേടി.

 *ഈ സമയത്തിന് ശേഷമാണ് വിവരമറിഞ്ഞ് നിജസ്ഥിതി മനസ്സിലാക്കാൻ  മാധ്യമപ്രവർത്തകനായ മജീദ് താമരശ്ശേരി സ്ഥലത്തെത്തുന്നത്. ചന്ദ്രനിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴാണ് സായ്കുകുമാറും, ഭാര്യാപിതാവും, സഹോദരൻ അനൂപും ചേർന്ന് മജീദിനെ മർദ്ദിച്ചത്.
വാർത്ത നൽകിയാൽ ജീവൻ കാണില്ലായെന്നും ഭീഷണി മുഴക്കി* .

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ മജിദ് പോലീസിൽ പരാതി നൽകി.

പരാതി പ്രകാരം FIR റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only