Jul 22, 2022

ദേശീയ ചലചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു:, അയ്യപ്പനും കോശിക്കും നിരവധി അവാർഡുകൾ



അറുപത്തിയെട്ടാമത് ദേശീയ ചലചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച നടിയായി മലയാളിയായ അപര്‍ണ ബാലമുരളി തെരഞ്ഞെുടക്കപ്പെട്ടു, (ചിത്രം സുരറൈ പോട്ര് ). മികച്ച നടനായി രണ്ട് പേർ പങ്കിട്ടു, സൂര്യ, ( ചിത്രം സുരറൈ പോട്ര് )അജയ് ദേവ്ഗൺ (ചിത്രം തൻ ഹാജിദ് ) അയ്യപ്പനും കോശിയും എന്ന സിനിമ നിരവധി അവാർഡുകൾ കരസ്ഥമാക്കി, മികച്ച സംവിധായകനായി അന്തരിച്ച സച്ചിനെ തെരഞ്ഞെടുത്തു, ബിജു മോനോന്‍ മികച്ച സഹനടനായും, നാഞ്ചിയമ്മ മികച്ച പിന്നണി ഗായികയായും, മികച്ച സംഘട്ടനം മാഫിയ ശശിയടക്കം അയ്യപ്പനും കോശിയും എന്ന മലയാള സിനിമയ്ക്ക് നാല് അവാർഡുകൾ കരസ്ഥമാക്കാൻ സാധിച്ചു.

കപ്പേളക്ക് മികച്ച പ്രെഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരവും സ്വന്തമാക്കി. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വി.എച്ച്‌.പി പ്രസിഡന്റ് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഈ വിഭാ​ഗത്തില്‍ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സ്വന്തമാക്കി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണന്റെ എം.ടി അനുഭവങ്ങളുടെ പുസ്തകത്തിന് ലഭിച്ചു.
തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ എറ്റവും നല്ല മലയാള ചിത്രമായും തെരഞ്ഞെടുത്തു.വാങ്ക് എന്ന മലയാള സിനിമയ്ക്ക് ജൂറിയുടെ പ്രത്യോക പരാമർശവും നേടി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only