Jul 20, 2022

ഡോക്ടറുടെ ചികിത്സാ പിഴവ്, ദുഃഖം പേറി മറ്റൊരു കുടുംബവും, കുഞ്ഞിൻ്റെ കൈ ഞരമ്പ് പൊട്ടിയതു മൂലം ഇപ്പോഴും ചികിത്സയിൽ, പരാതിയുമായി ചമൽ സ്വദേശിനി


താമരശ്ശേരി: പൂനൂർ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറുടെ ചികിത്സാ പിഴവുമൂലം ദുഃഖം പേറി മറ്റൊരു കുടുംബവും.ആറ്റു നോറ്റുണ്ടായ പെൺകുഞ്ഞിൻ്റെ കൈ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നെന്ന് മാതാവ്.


പ്രസവത്തെ തുടർന്ന് അമിത രക്ത പ്രാസം മൂലം പൂനൂർ മഠത്തുപൊയിൽ പുതിയാമ്പ്രമ്മൽ ഷാഫിയുടെ ഭാര്യ ജഫ് ല ജാഫർ (20) കഴിഞ്ഞ ഒന്നാം തിയ്യതി മരണപ്പെട്ടിരുന്നു, രക്ത സ്രാവം ഉണ്ടായിട്ടും പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂറോളം റിവർ ഷോർ ആശുപത്രി തന്നെ നിർത്തിയതായും, പിന്നീട് തങ്ങൾ ആവശ്യപ്പെട്ട ആശുപത്രിയിലേക്ക്ർ റഫർ ചെയ്യാതെ ഡോക്ടറുടെ ഇഷ്ടത്തിന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചുവെന്നും ,രക്തം വാർന്നു പോയതാണ് മരണകാരണമെന്നും കാണിച്ച് ബന്ധുക്കൾ ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകിയിരുന്നു.


ചമൽ സ്വദേശിനിയായ ലിൻ്റുവാണ് ഡോക്ടർക്കെരിരെ രംഗത്ത് വന്നത്.
 ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നടപടിയും, നഷ്ടപരിഹാരവുമാവശ്യപ്പെട്ട് നിയമ നടപടിയിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് കുടുംബം.

2021 ൽ ആയിരുന്നു പ്രസവചികിത്സ തേടി യുവതി ആശുപത്രിയിൽ എത്തിയത്.തുടക്കത്തിൽ ഉണ്ടായിരുന്നത് ബാലുശ്ശേരി സ്വദേശിനിയായ ഡോക്ടറായിരുന്നു, ഏഴു മാസം വരെ ഇവരായിരുന്നു പരിശോധിച്ചത്, ഡോക്ടർ ആശുപത്രിയിൽ നിന്നും പോയതിനെ തുടർന്നാണ് നിലവിൽ ആരോപണ വിധേയയായ ഡോക്ടർ ചാർജ്ജ് എടുക്കുന്നത്.

ഇവരെ കാണിച്ചു കൊണ്ടിരിക്കുന്ന കാലയളവിൽ വേദനയെ തുടർന്ന് ഡോക്ടറെ പല തവണ വിളിച്ചെങ്കലും ഇപ്പോൾ ആശുപത്രിയിൽ വരേണ്ട, പിന്നീട് ഒപിയിൽ എത്തിയാൽ മതി എന്ന മറുപടിയാണ് ലഭിച്ചത്.


നിവിർത്തിയില്ലാതെ 2021 ജൂലായ് മാസമാണ് ആശുപത്രി ക്യാഷ്യലിറ്റിയിൽ എത്തിയത്, എന്നാൽ പ്രസവം രണ്ടാഴ്ച കഴിഞ്ഞ് മതി എന്ന് പറഞ്ഞ് ഇഞ്ചക്ഷൻ നൽകി തിരിച്ചുവിടുകയായിരുന്നു.


ഇഞ്ചക്ഷൻ എടുത്ത് വീട്ടിൽ എത്തിയ ശേഷം വയറ്റിലെ കുഞ്ഞിന് ചലനമില്ല എന്നത് ശ്രദ്ധയിൽപ്പെട്ടു.വിവരം പറയാൻ പല തവണ ഡോക്ടറെ വിളിച്ചെങ്കിലും തിരക്കിലാണ് എന്ന മറുപടിയാണ് നൽകിയത്.

ഒരു പാട് കെഞ്ചി പറഞ്ഞതിന് ശേഷം ഡോക്ടറെ കണക്ട് ചെയ്തു, വിവരം പറഞ്ഞപ്പോൾ ഒരുവശത്തേക്ക് തിരിഞ്ഞു കിടക്കാൻ പറഞ്ഞു, അപ്പോഴും കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല, പിന്നീട് പറഞ്ഞത് ഹാർട്ട് ബീറ്റ് ചെക്കു ചെയ്യാം എന്നാണ്.

എന്നാൽ തനിക്ക് നൽകിയ ഇഞ്ചക്ഷൻ എന്തിനുള്ളതാണ് എന്ന് ചോദിച്ചിട്ട് ഡോക്ടർ  ഉത്തരം നൽകിയിരുന്നില്ല എന്ന് ലിൻറു പറഞ്ഞു

വീണ്ടും ആഗസ്റ്റ് 17 ന് വേദനയും, രക്തസ്രാവവുമുണ്ടായി, ഇതേ തുടർന്ന് ഡോക്ടറെ ബന്ധപ്പെടണമെന്ന് ഫോണിൽ ആശുപത്രി അധികൃതരോട് ആവശ്യ പ്പെട്ടെങ്കിലും ഉച്ചവരെ പരിഗണിച്ചില്ല.

രക്തസ്രാവം കൂടിയതിനെ തുടർന്ന് നേരിട്ട്  അത്യാഹിത വിഭാഗത്തിൽ എത്തി .ഉടനെ തന്നെ പ്രസവമുറിയിൽ കയറ്റി, അവിടെ വെച്ച് ഇഞ്ചക്ഷൻ നൽകി.

വളരെ വേഗത്തിലായിരുന്നു മരുന്ന് ശരീരത്തിലേക്ക് ഗ്ലൂക്കോസ് വഴി  കയറ്റിയത്. ഇതേ തുടർന്ന് പ്രഷർ കൂടുകയും ചെയ്തു.

ഭർത്താവിനോടും, അമ്മയോടും, ഒരു മണിക്കൂറിന് ശേഷം പ്രസവം നടക്കുമെന്ന് ഡോക്ടർ പറഞ്ഞിരുന്നെങ്കിലും, അമിതമായി മരുന്ന് കയറ്റിയത് കാരണം 15 മിനിറ്റിനകം പ്രസവം നടന്നു. സിസേറിയൻ നടത്തിയാലും പ്രശ്നമില്ലായെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും, സാധാ പ്രസവം തന്നെ മതിയെന്ന് ഡോക്ടർ പറഞ്ഞു.

 എന്നാൽ കുഞ്ഞ് ശരിയായി പുറത്ത് വരാതിരുന്നപ്പോൾ ശക്തമായി വലിച്ചെടുക്കുകയായിരുന്നു.
ഇതേ തുടർന്ന് കുട്ടിയുടെ കൈ ഞരമ്പ് അറ്റുപോയി.

 ഈ വിവരം ഡോക്ടർ മറച്ചു വെച്ചു, കൈയുടെ അവസ്ഥ കണ്ട് വീണ്ടും ഡോക്ടറോഡ് ചോദിച്ചപ്പോൾ ചെറിയൊരു വലിച്ചിലുണ്ട് രണ്ടു ദിവസം കൊണ്ട് ശരിയാവും എന്ന മറുപടി നൽകി.

പ്രസവശേഷം റൂമിലേക്ക് മാറ്റിയിരുന്നെങ്കിലും രണ്ടു ദിവസം ആശുപത്രി അധികൃതരോ, ഡോക്ടറോ തിരിഞ്ഞ് നോക്കിയില്ല, ബെഡ് ഷീറ്റ് പോലും മാറ്റാൻ ആരും എത്തിയില്ല.

കുഞ്ഞിൻ്റെ കൈക്കും യാതൊരു മാറ്റവും കാണുകയും ചെയ്തിരുന്നില്ല, ഇതേ തുടർന്ന്  ബന്ധുക്കൾ ആശുപത്രി അധികൃതരെ ചോദ്യം ചെയ്യുകയും, കുട്ടികളുടെ ഡോക്ടറെ വരുത്തി കുഞ്ഞിനെ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 തുടർന്ന്
 പുറത്ത് നിന്നും പീഡിയാട്രിഷ്യനെ എത്തിച്ച് പരിശോധന നടത്തി.

പരിശോധനയിൽ ഞരമ്പിന് മുറിവേറ്റ കാര്യം സ്ഥിരീകരിക്കുകയും നേരെയാവാൻ 46 ആഴ്ച സമയമെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ഈ സമയം ആശുപത്രി മാനേജ്മെമെൻറ് അധികൃതർ ഞങ്ങളെ ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കരുത് എന്നും പോലീസിൽ പരാതി നൽകരുതെന്നും ,ഡിസ്ചാർജ്ജിന് ശേഷം ആറാഴ്ച കഴിഞ്ഞ് ആശുപത്രിയിൽ എത്താനും ആവശ്യപ്പെട്ടതായി ലിൻ്റു പറഞ്ഞു.

ആറാഴ്ച കഴിഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോൾ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു പരിഗണനയും ഉണ്ടായില്ല.

അതിനു ശേഷം മറ്റൊരു ആശുപത്രിയിലെ വിദഗ്ധ ഡോക്ടറെ സമീപിച്ചു, കുഞ്ഞൻ്റെ കൈ ശരിയാകാൻ സാധാരണ ഗതിയിൽ 46 ആഴ്ച വരെ സമയമെടുക്കുമെന്ന് അറിയിച്ചു, എന്നാൽ ചികിത്സ സമയ പരിതി പിന്നിട്ടിട്ടും കുഞ്ഞിന് മാറ്റമൊന്നും കണ്ടില്ല.

പിന്നീട് കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. MRI എടുക്കുകയും, പ്ലാസ്റ്റിക് സർജറി വിഭാഗം പരിശോധിക്കുകയും ചെയ്ത ശേഷം  ചികിത്സ ഇപ്പോഴും തുടരുകയാണ്.

ആശുപത്രി അധികൃതരെ ബന്ധപ്പെട് ചികിത്സിച്ച ഡോക്ടറായ ജാസ്മിനെ കണക്ട് ചെയ്യാൻ പറഞ്ഞാൽ ഡോക്ടർ സ്ഥലത്തില്ലയെന്ന മറുപടിയാണ് പതിവായി നൽകാറുള്ളതെന്നും  കട്ടിപ്പാറ ചമൽ സ്വദേശിനി ലാൻറു പറഞ്ഞു.

മൂന്നു തവണ അബോഷനായതിനു ശേഷം ആറ്റു നോറ്റു  ലഭിച്ച പെൺകുഞ്ഞിനാണ് ഡോക്ടറുടെ അനാസ്ഥ മൂലം ഈ ഗതി വന്നത്. തനിക്ക്റ്റി സ്ച്ച് ഇട്ടിരുന്നത് തുണി തുന്നുന്നത് പോലെയായിരുന്നെന്നും, ഇപ്പോഴും ശരിയായി നടക്കാൻ പോലും സാധിക്കുന്നില്ലെന്നും ലിൻറു പറഞ്ഞു.

ചികിത്സാ പിഴവിനെതിരെ നിയമ നടപടിയിലേക്ക് നീങ്ങാനാണ് തീരുമാനമെന്ന് കുടുംബം പറഞ്ഞു.

 നിരന്തരമായ പരാതി ഉയരുന്ന സാഹചര്യത്തിൽ ആരോപണ വിധേയയായ ഡോക്ടടറുടെ സേവനം അവസാനിപ്പിച്ചതായും, അടുത്ത ദിവസം തന്നെ പുതിയ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതാണെന്നും മാനേജ്മെമെൻറ് അധികൃതർ അറിയിച്ചിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only