Jul 10, 2022

തിരുവമ്പാടി തോണിപ്പാറക്കൽ ഏ.വി തോമസ് മാസ്റ്റുടെ ഭാര്യ പി.ഡി. മേരി ടീച്ചർ നിര്യാതയായി.


തിരുവമ്പാടി : കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ട. അധ്യാപകനുമായ തോണിപ്പാറക്കൽ എ വി തോമസ് മാസ്റ്ററുടെ ഭാര്യയും തിരുവമ്പാടി യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപികയായ പി ഡി മേരി ടീച്ചർ (80) നിര്യാതയായി

ഭൗതിക ദേഹം ഇന്ന് വൈകുന്നേരം ആറു മണിയോടുകൂടി തിരുവമ്പാടിയിലെ വസതിയിൽ എത്തിക്കും.

സംസ്കാരം നാളെ (11-7-2022-തിങ്കൾ) ഉച്ചകഴിഞ്ഞ് 02:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളിയിൽ.

കോടഞ്ചേരി പൈകയിൽ കുടുംബാംഗമാണ്.

മക്കൾ: ലീന തോമസ് (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ്.(അരീക്കോട്), ബെനോ തോമസ്, പ്രിൻസിപ്പൽ, സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ , (പരിയാപുരം), മനോജ് തോമസ് എച്ച് എസ്.എസ്.ടി, എം.എസ്.എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്ക്കൂൾ (നിലമ്പൂർ), പരേതനായ വിനു തോമസ്. 

മരുമക്കൾ: നെൽസൻ ജോസഫ്  റിട്ട. പ്രിൻസിപ്പൽ , ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ  (കൂമ്പാറ), നീന ഫ്രാൻസിസ് എച്ച് എസ് എസ് ടി ജി.എച്ച് എസ്.എസ് (മങ്കട), ബിന്ദു അഗസ്റ്റിൻ എച്ച്.എസ്.ടി.ജി.എച്ച് എസ് എസ് (എരഞ്ഞിമങ്ങാട്), റീമ ആന്റണി മഞ്ഞക്കുന്നേൽ (അയർലണ്ട്).

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only