Jul 10, 2022

ഈദ്ഗാഹിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു


മുക്കം: കാരമൂല സ്വദേശിയും മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറിയുമായ പി ടി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്.

മുക്കം ഈദ്ഗാഹ് കമ്മിറ്റിയുടെ
നേതൃത്വത്തിൽ നഫ്ന
കോംപ്ലക്സിൽ നടന്ന സംയുക്ത ഈദ് ഗാഹിനിടയിലാണ് കുഴഞ്ഞു വീണത്.


 മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി കാരമൂല കുമാരനല്ലൂർ പി.ടി ഹുസ്സൻ്റെ മകൻ ഹനാൻ ഹുസ്സൻ (20) മരിച്ചത്.പ്ലസ് ടു പ0നം കഴിഞ്ഞ് മുക്കം ടാർഗറ്റ് സ്ഥാപനത്തിൽ എൻട്രൻസ് കോച്ചിങ്ങിനുള്ള. റപീറ്റ് നടത്തുകയായിരുന്നു ഹനാൻ.  രാവിലെ8.30യോടെയാണ്സംഭവം.കുടുംബത്തോടപ്പം കാറിൽ ഈദ് ഗാഹിലേക്ക് വന്നതായിരുന്നു. ഈദ് ഗാഹിലെത്തിയ ഡോക്ടർമാർ ഹനാനിനെ പരിശോധിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് നമസ്കാരം വൈകുന്നേരം 5 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ നടക്കും.
മാതാവ്: ഖമറുന്നീസ, സഹോദരങ്ങൾ: ഹംദ, ഹന്ന, ഹിഷാം, ഹാമിദ് ,ഹിന

 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only