Jul 16, 2022

മുക്കം പോലീസ് മുന്നറിയിപ്പ്


മുക്കം:
മലയോര മേഖലയിലെ കനത്ത മഴയെ തുടർന്ന് പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പുഴയിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുക്കം പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ് കെ അറിയിച്ചു.

പുഴയിലൂടെ ഒഴുകി വരുന്ന മരത്തടികൾ, നാളികേരം, തുടങ്ങിയവ പിടിക്കുന്നതും വെള്ളം കയറിയ സ്ഥലങ്ങളിൽ കുട്ടികൾ നീന്തി കളിക്കുന്നതും സഹസികമായി പുഴയിൽ ഇറങ്ങുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുക്കം പോലീസിന്റെ മുന്നറിയിപ്പ്. 
പുഴയിൽ ജലനിരപ്പ് വർധിച്ച സാഹചര്യത്തിൽ കുട്ടികളുമായി പുഴയോ മറ്റു ജലശയങ്ങളോ കാണാൻ പോകരുതെന്നും മീൻ പിടിക്കുന്നതിന് വേണ്ടി പുഴയിലേക്ക് ഇറങ്ങരുതെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only