ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് കൗൺസിൽ അംഗങ്ങളെ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തു. ഈ വർഷത്തെ സ്കൂൾ ലീഡർ ആയി ദേവപ്രിയ ബിജേഷിനെയും സാഹിത്യ സമാജം സെക്രട്ടറിയായി അഭിനയ ടി. സിയെയും തിരഞ്ഞെടുത്തു.
ഡിജിറ്റൽ രീതിയിലുള്ള വോട്ടിങ്, വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായിരുന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വോട്ട് രേഖപ്പെടുത്തി. പുതിയ ഭാരവാഹികൾക്കുള്ള സത്യപ്രതിജ്ഞ ചടങ്ങ് 18/7/2022 ന് സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസിന്റെ നേതൃത്വത്തിൽ നടത്തപ്പെടും.
Post a Comment