Jul 11, 2022

പറശ്ശേരി അബൂബക്കർ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോച്ചിച്ചു


മുക്കം: കാരശ്ശേരി, കറുത്ത പറമ്പ് പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മത രംഗത്ത് തിളക്കമാർന്ന സേവനത്തിനുടമയായിരുന്ന പറശ്ശേരി അബൂബക്കർ മാസ്റ്ററ്റു ടെ ആകസ്മിക നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. യോഗത്തിൽ വാർഡ് മെമ്പർ ശാഹിന ടീച്ചർ അദ്ധ്യക്ഷയായി. കേരള മുസ്ലീം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി പി.ടി.അഹമ്മദ് കുട്ടി മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
 പി.ഖാലിദ് (കോൺഗ്രസ്), ശ്രീനിവാസൻ (സിപിഐ എം ) പി.അബ്ദുറഊഫ് (മുസ്ലിം ലീഗ്) എം ടി അബൂബക്കർ ഹാജി (വ്യാപാരി വ്യവസായി ഏകോപന സമിതി) 
 കെ.പി. ഇർഷാദലി.(എസ് വൈ എസ് ) പി.ശിജാസ് (എസ് എസ് എഫ്) 
കെ പി .ഉണ്ണിക്കുട്ടി 
(സി ഐ ടി യു ) 
കെ പി - വാസു (കെഎസ്കെടിയു), ഇബ്രാഹിം ചക്കിങ്ങൽ ( ബസുക പ്രിൻ്റേഴ്സ് ) കെ സി.മുനീർ ( കെ ടി എർത്ത് മൂവേഴ്സ് ) തുടങ്ങിയവർ പ്രസംഗിച്ചു.
       കെ.പി.കുഞ്ഞൻ സ്വാഗതവും ,
വി പി .ഷാജി നന്ദിയും പറഞ്ഞു.

   തൃശൂർ തൃപ്രയാർ യു.പി.സ്കൂൾ, ചീക്കോട് ഗവ.യു.പി. സ്കൂൾ എന്നിവിടങ്ങളിൽ ഉർദു അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
കേരള മുസ്ലിം ജമാഅത്ത് കറുത്തപറമ്പ് യൂണിറ്റ് പ്രസിഡൻ്റ്, മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട്, കറുത്തപറമ്പ് തഖ് വ ജുമാ മസ്ജിദ് കമ്മിറ്റി ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചിരുന്ന അബൂബക്കർ മാസ്റ്ററുടെ വിയോഗം നാട്ടിനും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ് വരുത്തിയത്.

11-7-22.
കറുത്ത പറമ്പ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only