Aug 2, 2022

ഗോത്രവർഗ്ഗ കോളനികളിൽ സഞ്ചരിക്കുന്ന റേഷൻകട ജില്ലാതല ഉദ്ഘാടനം


കൂടരഞ്ഞി :
ജനങ്ങളുടെ ഭക്ഷ്യഭദ്രത
ഉറപ്പുവരുത്തുന്നതിനായി
2013 ൽ രാജ്യ
ത്ത് നിലവിൽ വന്ന ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം കേരളാ പൊ
തുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴിൽ സംസ്ഥാനത്ത്
കാര്യക്ഷമമായി നടപ്പിലാക്കി വരികയാണ്. സമൂഹത്തിലെ
ഏറ്റവും പാവപ്പെട്ട ഗോത്രവർഗ്ഗ ജനവിഭാഗത്തിന് ഭക്ഷ്യസുരക്ഷ
ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുൻനിർത്തി വിവിധങ്ങളായ
ഒട്ടേറെ പദ്ധതികളാണ് സർക്കാർ തലത്തിൽ ആസൂത്രണം ചെ
നടപ്പിലാക്കിവരുന്നത്. ഇതിന്റെ ഭാഗമായാണ് ആദിവാസി
ജനവിഭാഗത്തിന്റെ ക്ഷേമം കണക്കിലെടുത്ത് വനമേഖലകളിലെ
യാത്രാസൗകര്യം കുറഞ്ഞ ഒറ്റപ്പെട്ട ഗോത്രവർഗ്ഗ കോളനികളിൽ
താമസിക്കുന്ന കുടുംബങ്ങൾക്ക് റേഷൻ കടകൾ വഴി ലഭിക്കുന്ന
അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ കോളനികളിലേക്ക് നേരിട്ട്
എത്തിച്ചുകൊടുക്കുന്നതിനാണ് സഞ്ചരിക്കുന്ന റേഷൻ കട ആരംഭിച്ചിട്ടുള്ളത്. 
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിലെ മഞ്ഞക്കടവ്, മേലെ പൊന്നാങ്കയം, മുത്തപ്പൻപുഴ, കുറുമരുകണ്ടി
എന്നീ ഗോത്രവർഗ്ഗ ഊരുകളിലാണ് സഞ്ചരിക്കുന്ന റേഷൻ കട
ആരംഭിക്കുന്നത്. ഈ പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കൂടരഞ്ഞിയിലെ മഞ്ഞക്കടവ് പാരിഷ്ഹാളിൽ വെച്ച് 2022
ഓഗസ്റ്റ് മാസം 4-ാം തിയ്യതി വ്യാഴാഴ്ച വൈകുന്നേരം 3.30 ന് 
ബഹു. തിരുവമ്പാടി എം.എൽ.എ ശ്രീ. ലിന്റോ ജോസഫ് അവർകളുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു. കേരളാ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി
ശ്രീ. ജി.ആർ. അനിൽ അവർകൾ നിർവ്വഹിക്കുകയാണ്. പ്രസ്തുത ചടങ്ങിലേക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്
എല്ലാവരുടെയും സാന്നിധ്യം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only