Aug 19, 2022

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 22 മുതൽ; വിവിധ കാർഡുകാരുടെ വിതരണ തിയ്യതി ഇങ്ങനെ


തിരുവനന്തപുരം:സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 22ന് ആരംഭിക്കും. മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും.  ഓഗസ്റ്റ് 23, 24 തീയതികളിലാണ് എ.എ.വൈ കാർഡുകാർക്ക് വിതരണം. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും 29, 30 31 തിയതികളിൽ നീല കാർഡുകാർക്കും സെപ്റ്റംബർ 1,2,3 തീയതികളിൽ വെള്ള കാർഡുകാർക്കും കിറ്റ് വിതരണം ചെയ്യും. പ്രസ്തുത തിയതികളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക്
4,5 ,6 ,7 തീയതികളിൽ അവസരം നൽകും. ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കും. ഓണം കഴിഞ്ഞ് കിറ്റ് വിതരണമുണ്ടാകില്ലെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. കാർഡ് ഉടമകൾ അവരുടെ കടകളിൽ നിന്നു തന്നെ കിറ്റ് വാങ്ങണം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only