സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് നേരിയ തോതില്‍ കൂടുന്ന സാഹചര്യത്തില്‍ ആറ് മാസത്തേക്കാണ് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കിയത്.
തീയേറ്ററുകള്‍ കടകള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും സാനിറ്റൈസര്‍ നല്‍കണമെന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ആരോഗ്യ വകുപ്പാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
എല്ലാ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ പറയുന്നു.
വെള്ളിയാഴ്ച 1113 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ നിര്‍ദേശം നല്‍കിയത്.
🔹ജനമനസ്സുകളിൽ ഇടം നേടിയ വാർത്താചാനൽ
കാരശ്ശേരി വാർത്തകൾ
Post a Comment