Aug 20, 2022

600 ലിറ്റർ വാഷും 12 ലിറ്റർ ചാരായവും എക്സൈസ് കണ്ടെത്തി


കുന്ദമംഗലം:കാരന്തൂരിൽ പുഴയിൽ വെള്ളത്തിനടിയിൽ സൂക്ഷിച്ച ചാരായം നിർമ്മിക്കാനുള്ള 600 ലിറ്റർ വാഷും, 12 ലിറ്റർ ചാരായവും എക്സൈസ് കണ്ടെത്തി.

 കാരന്തൂർ ഹര ഹര ക്ഷേത്രത്തിന് സമീപത്തുള്ള പുഴയിലാണ് വെള്ളത്തിനടിയിലായി സൂക്ഷിച്ച വാഷും ചാരായവും എക്സൈസ് സംഘം കണ്ടെത്തിയത് . 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ എ ജി തമ്പി, പ്രിവന്റീവ് ഓഫീസർ ഹരീഷ് പി കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷിജു കുമാർ, സിവിൽ എക്സൈസ് ഓഫിസർ അജിത്,അർജുൻ വൈശാഖ്, റെനീഷ് എന്നിവരടങ്ങുന്ന സംഘ സംഘമാണ് പരിശോധന നടത്തിയത്. 

ചാരായം നിർമ്മിക്കാനുള്ള ഉപകരണങ്ങളും പുഴയിൽ നിന്ന് എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only