Aug 20, 2022

ലോക കൊതുക് ദിനാചരണം നടത്തി


തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക കൊതുക് ദിനാചരണം നടത്തി. തിരുവമ്പാടി എഫ് എച്ച് സിയിൽ വെച്ച് ഡോ.കെ നിഖില പ്രതിജ്ഞ ചൊല്ലി പരിപാടി ഉദ്ഘാടനം ചെയ്തു.
ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സുകൾ, ലഘുലേഖ വിതരണം, സോഴ്സ് റിഡക്ഷൻ പ്രവർത്തനങ്ങൾ, വെക്ടർ സ്റ്റഡി എന്നീ പ്രവർത്തനങ്ങൾ നടന്നു. 
ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ,നഴ്സിംഗ് ഓഫീസർ ലിമി ജോൺ, ഷില്ലി എൻ വി. (പി എച്ച് എൻ) ലിസി ടിഎ. (കമ്മ്യൂണിറ്റി നേഴ്സ് ) കെ.എം സി .ടി .നേഴ്സിംഗ് കോളേജ് അധ്യാപകരായ പ്രൊഫ. സ്റ്റെഫി ജോൺ, അസി.പ്രൊഫ. അഖില എസ് ബി, ഷൻസിസൂസൺ,ആശാ പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ ഗുനിയ, മന്തുരോഗം, ജപ്പാന്‍ ജ്വരം മുതലായ കൊതുജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടി നിന്ന് കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൊതുകിന്റെ ഉറവിടങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നിരീക്ഷിച്ച് നശിപ്പിക്കണമെന്നും മെസിക്കൽ ഓഫീസർ ഡോ.ഫസിന ഹസ്സൻ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only