Aug 15, 2022

വിമല യുപി സ്കൂൾ മഞ്ഞുവയൽ 75ാം സ്വാതന്ത്ര ദിനം സമുചിതമായി ആഘോഷിച്ചു


കോടഞ്ചേരി : വിമല യുപി സ്കൂൾ മഞ്ഞുവയൽ 75ാം സ്വാതന്ത്ര ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ ജോർജ് കറുകമാലിൽ പതാക ഉയർത്തി സ്വാതന്ത്രദിന സന്ദേശം നൽകി.
പ്രധാനാധ്യാപിക ആൻസി തോമസ് സ്വാഗതം ആശംസിച്ചു. പി.ടി. എ പ്രസിഡന്റ് ബിജു കാട്ടേക്കുടിയിൽ എം.പി. ടി .എ പ്രസിഡന്റ് ഷീന ബെന്നി സ്കൂൾ ലീഡർ അഗസ്റ്റിൻ ഫ്രാൻസിസ് അധ്യാപകരായ ജോയി ജോർജ് , സി.അൽഫോൻസ അഗസ്റ്റിൻ, ഡയസ് ജോസ് ,ഷെബീർ കെ.വി എന്നിവർ പ്രസംഗിച്ചു.

 ദേശഭക്തിഗാനാലാപനം , കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും , മാസ്ഡ്രില്ലും , സ്വാതന്ത്ര സമര സേനാനികളുടെ വേഷം ധരിച്ച കുട്ടികളും  ആഘോഷ പരിപടികൾക്ക് പകിട്ടേകി . കൂടാതെ വിപുലമായ റാലിയും നടത്തി. പരിപാടികൾക്കു ശേഷം എല്ലാവർക്കും പായസം വിതരണം ചെയ്തു. അനുപമ ജോസഫ് , സി. സ്നേഹ തോമസ്, അഖില മോൾ , ജോർലി ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only