എസ്.കെ.എസ്.എസ്.എഫ് കുമാരനെല്ലൂർ യൂണിറ്റ് ട്രന്റ് വിംഗിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ & കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നൗഫൽ ഫൈസി അധ്യക്ഷനായിരുന്നു. മോട്ടിവേഷണൽ ട്രൈനർ അനസ് പൂനൂര് ക്ലാസിന് നേതൃത്വം നൽകി. മഹല്ല് പ്രസിഡന്റ് യൂനുസ് മാസ്റ്റർ പുത്തലത്ത്, സെക്രട്ടറി അബ്ദുൽ ബർറ് മാസ്റ്റർ, മദ്റസ ജനറൽ സെക്രട്ടറി നുഹുമാൻ ചേക്കത്ത്, മുക്കം മേഖല ട്രന്റ് സെക്രട്ടറി ഹബീബ് റഹ്‌മാൻ കെ.കെ, ക്ലസ്റ്റർ ട്രന്റ് പ്രസിഡന്റ് ഹാസിഫ് അസ്‌ലമി മലാംകുന്ന്, മേഖല സഹചാരി ചെയർമാൻ ലുഖ്മാൻ എളേടത്ത്, യൂണിറ്റ് സെക്രട്ടറി ആശിഖ് നടുവിലേടത്ത്, വാഹിദ് ഉമ്മാട്ട്, ജിയാദ് ചോലക്കൽ, ഹബീബ് കലകൊമ്പൻ, ഹിദായത്തുള്ള തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ട്രന്റ് സെക്രട്ടറി റാസിൻ മോയി സ്വാഗതവും ഹബീബ് റഹ്‌മാൻ നന്ദിയും പറഞ്ഞു.
Post a Comment