തിരുവമ്പാടി (കോഴിക്കോട്): പ്രമുഖ കർഷക നേതാവും എ കെ സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയുമായ ബേബി(ജോസഫ്) പെരുമാലിൽ (62) വാഹനാപകടത്തിൽ മരിച്ചത്.
ഇന്ന് പുലർച്ചെ 12:20- ഓടു കൂടി അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മണാശ്ശേരി ക്കു സമീപം അജ്ഞാത വാഹനം ഇടിച്ചായിരുന്നു അപകടം.
കൊച്ചിയിൽ ഇൻഫാം നേതൃ യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോട് ട്രെയിൻ ഇറങ്ങി തിരുവമ്പാടിയിലേക്ക് വരികയായിരുന്നു അദ്ദേഹം.
ബേബി (ജോസഫ് ) പെരുമാലിൽ അന്തരിച്ചു
സംസ്കാരം ബുധനാഴ്ച
(03-08-2022) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം ബുധനാഴ്ച രാവിലെ 10.00 മണിക്ക് വീട്ടിൽ എത്തിച്ച് 12:00 മണി വരെ പൊതു ദർശനത്തിന് വെക്കും.
ഉച്ചക്ക് 12.00 മണി മുതൽ ഉച്ച കഴിഞ്ഞ് 03:00 മണി വരെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പാരിഷ് ഹാളിൽ പൊതു ദർശനം ഉണ്ടായിരിക്കും.
ഭാര്യ: സാലി പോരൂർ (വയനാട്) എടാട്ടുകുന്നേൽ കുടുംബാംഗം.
മക്കൾ: സോണിയ (നഴ്സ് - കാനഡ), ഡാനിയ (ദുബായ്),
ജൂലിയ (ദുബായ്),
മരുമക്കൾ: ലിജിൽ എളപ്പുപാറ കണിയാരം - വയനാട് (കാനഡ),
സുബിൻ കൊടകല്ലേൽ ചെമ്പുകടവ് (ദുബായ്).
▪️▫️▪️▫️▪️▫️▪️▫️▪️
Post a Comment