അനയാംകുന്ന് :വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്നിൽ 'സ്വാതന്ത്ര്യാമൃതം'എന്ന പേരിലുള്ള സപ്തദിന ക്യാമ്പിന് തുടക്കമായി. ക്യാമ്പിന് മാവൂർ ക്ലസ്റ്റർ പി എ സി അംഗം സില്ലി ബി കൃഷ്ണൻ പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു.50 പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സഹവാസക്യാമ്പിനാണ് സ്കൂളിൽ തുടക്കമായത്.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത നിർവഹിച്ചു.സ്വാഗതമ റിയിച്ചുകൊണ്ട് പ്രിൻസിപ്പിൾ സിന്ധി ജോൺ സംസാരിച്ച പരിപാടിയിൽ ക്യാമ്പിനെ കുറിച്ചുള്ള നിർദ്ദേശങ്ങളെപ്പറ്റിയും പ്രവർത്തനങ്ങളെ കുറിച്ചും പ്രോഗ്രാം ഓഫീസർ ഡോ ഷോബു രാമചന്ദ്രൻ വിശദീകരിച്ചു.പരിപാടിയിൽ വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്, പി ടി എ പ്രസിഡന്റ് സമാൻ ചാലൂളി,സ്കൂൾ അധ്യാപകരായ സജിത്ത്, തൗഹീദ എന്നിവർ സംബന്ധിച്ചു.ആദ്യദിവസം അഗ്നി സുരക്ഷാ സേനയിലെ വിദഗ്ധ ഉദ്യോഗസ്ഥർമാരായ വിപിൻ ദാസും ഷിംജുവും 'സന്നദ്ധ'എന്ന പരിപാടിയുടെ ഭാഗമായി അപകടസമയങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച് ക്ലാസ്സ് എടുത്തു.കല്പകം എന്ന പരിപാടിയുടെ ഭാഗമായി കുഞ്ഞാലി മമ്പാട് തെങ്ങിൻ തൈകൾ വിതരണം ചെയ്യുകയും അത് നടുകയും ചെയ്യും. ഹർ ഗർ തിരംഗ് എന്ന പദ്ധതിയുടെ ഭാഗമായി വീടുകളിൽ വിദ്യാർത്ഥികൾ നിർമിച്ച പതാകകൾ നൽകി. ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസും വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസും നടന്നു.സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ദത്തുഗ്രാമമായ എടലംപാട് കോളനി പ്രദേശങ്ങളും ആനയാംകുന്ന് അങ്ങാടിയും വൃത്തിയാക്കുകയും കിണർ ക്ലോറിനേഷൻ നടത്തുകയും ചെയ്തു.ആനയാം കുന്ന് എൻ എസ് എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി ധാരാളം പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഫ്രീഡം വാളും,'തിരിച്ചറിവ് 'എന്ന പേരിലുള്ള ക്ലാസും, സ്വാതന്ത്ര്യ ദിനത്തിൽ റാലിയും,സ്വതന്ത്ര സമര ചരിത്രത്തെ കുറിച്ചും പരിപാടികൾ നടക്കുന്നു. 'സ്വച്ഛത പക് വാഡ 'എന്ന പേരിൽ പൊതുഇട ശുചീകരണം നടത്താനും,'സമത്വമേവജയതെ', സമദർശൻ എന്നീ വിഷയത്തെക്കുറിച്ച് ക്ലാസുകളും സംഘടിപ്പിക്കുന്നു.കൂടാതെ കൃഷിയിടം ഒരുക്കാനും, കർഷകനായ ഷാജികുമാറിന്റെ നേതൃത്വത്തിൽ കാർഷിക പെരുമ എന്ന പേരിൽ ക്ലാസും 'മഞ്ഞുരുകൽ' എന്ന് പേരിട്ട ക്ലാസും നടത്താൻ പദ്ധതി ഉണ്ട്.തുടർന്ന് 'സ്നേഹസാമിപ്യം' എന്ന വിഷയത്തിലുള്ള ക്ലാസും ഓരോ വളണ്ടിയസിന്റെയും ആവേശജ്വലമായ പരിപാടികളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പ് ഏഴാം ദിവസത്തിൽ സമാപന സമ്മേളനത്തോടെ അവസാനിപ്പിക്കും.
Post a Comment