കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുറിക്കുളളിൽ നിന്നും തുണിയിൽ കെട്ടിപ്പൊതിഞ്ഞ് വെച്ചിരുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് വെെകിട്ടോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം കോഴിക്കോട്, മലപ്പുറം സ്വദേശികളായ അഞ്ച് പേരാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്.
ഇവരിൽ മൂന്ന് പേർ വിനോദ യാത്രയ്ക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നാണ് പൊലീസിന് നൽകിയ മൊഴി. യുവാക്കളിൽ ഒരാളുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. തൃക്കാക്കര എസിപി ഉൾപ്പെടെയുളളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Post a Comment