Aug 17, 2022

കാരമൂല ദാറുസ്വലാഹിൽ സ്വാതന്ത്ര്യ ദിനാഘോഷം പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു.


മുക്കം :
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി  കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിയിലെ വിദ്യാർത്ഥി സംഘടന സദയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

പതാക ഉയർത്തലിന് എസ്.എം.കോഴിക്കോട് ജില്ലാ സെക്രട്ടറി സലാം ഫൈസി മുക്കവും ദാറുസ്വലാഹ് വൈസ് പ്രസിഡന്റ് ആലി കുഞ്ഞി ഫൈസി മുരിങ്ങം പുറായും ചേർന്ന് നിർവഹിച്ചു.

ചടങ്ങ് സമസ്ത തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ഹുസൈൻ ബാഖവി അമ്പലകണ്ടി ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത ക്രന്ദ രചയിതാവ് മോയിൻ ഹുദവി മലയമ്മ സ്വാതന്ത്രത്തിലെ മുസ്‌ലിംങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസിന് നേതൃത്വം നൽകി. അംജദ് ഖാൻ റഷീദി അധ്യക്ഷനായി.

നസീർ ഹുദവി മഞ്ചേരി, ജസീലുദ്ദീൻ അസ്‌ലമി പാണ്ടിക്കാട്, അജ്മൽ ദിഫ് ലി അസ്‌ലമി പാണ്ടിക്കാട് റാഷിദ്‌ അരീക്കോട്, അൻഷാദ് അരീക്കോട്, അർഷദ് കടുങ്ങല്ലൂർ, യാസീൻ ഗൂഡല്ലൂർ എന്നിവർ സംസാരിച്ചു. സദ ജനറൽ സെക്രട്ടറി മുനവ്വിർ വാളാട് സ്വാഗതവും പ്രസിഡന്റ് അബ്ദു സമദ് അമ്പല വഴൽ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only