തിരുവമ്പാടി : എ കെ സി സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയും ആയിരുന്ന ബേബി പെരുമാലിൽ (64) കഴിഞ്ഞദിവസം പുലർച്ചെ മണാശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
ഇന്ന് (2-8-22 ) ഉച്ചക്കുശേഷം മൂന്നുമണിക്ക് ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മെഡിക്കൽ കോളേജിൽ നിന്നും ആരംഭിക്കും
യാത്ര വഴി- മുണ്ടിക്കൽ താഴം, പെരിങ്ങളം,മിൽമ ബൂത്ത്, വരട്ടിയാക്കൽ ജംഗ്ഷൻ,എൻ ഐ ടി,മണാശ്ശേരി,അഗസ്ത്യൻ മുഴി,തൊണ്ടിൽ,തിരുവമ്പാടി
താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, ഇടവക ട്രസ്റ്റി, ദീപിക തിരുവമ്പാടി ലേഖകൻ, ഇൻഫാം സെക്രട്ടറി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി സെക്രട്ടറി, സീനിയർ മിഷൻ ലീഗ് ഭാരവാഹി , നാടക നടൻ , സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ, വാഗ്മി എന്നീ നിലകളിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു ബേബി പെരുമാലിയിൽ. നിരവധി കർഷക പ്രക്ഷോഭങ്ങളുടെ മുൻപന്തിയിൽ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം .സഭക്കും, സമുദായത്തിനും, കർഷക ജനതക്കും വേണ്ടി എക്കാലത്തും നിലകൊണ്ട വ്യക്തിത്വം ആയിരുന്നു ബേബി പെരുമാലി.
പരേതനായ ദേവസ്യ റോസമ്മ ദമ്പതികളുടെ മകൻ ആണ് ബേബി .
ഭാര്യ: സാലി പോരൂർ (വയനാട്) എടാട്ടുകുന്നേൽ കുടുംബാംഗം.
മക്കൾ: സോണിയ (നഴ്സ് – കാനഡ), ഡാനിയ (ദുബായ്),
ജൂലിയ (ദുബായ്),
മരുമക്കൾ: ലിജിൽ എളപ്പുപാറ കണിയാരം – വയനാട് (കാനഡ),
സുബിൻ കൊടകല്ലേൽ ചെമ്പുകടവ് (ദുബായ്).
Post a Comment