Aug 2, 2022

ഫോണില്‍ പാട്ട് വച്ചതിനെ ചൊല്ലി തര്‍ക്കം; സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ചു കൊലപ്പെടുത്തി


കൊപ്പം: പാലക്കാട് കൊപ്പത്ത് സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു (40)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാബുവിന്‍റെ അനിയന്‍ സക്കീറിനെ കൊപ്പം പൊലീസ്  കസ്‌റ്റഡിയിലെടുത്തു. 
തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്ക് മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട്  ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനിടെ അനിയൻ ജേഷ്ഠനെ വിറകുകൊള്ളി കൊണ്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് ഗുരുതര പരിക്കേറ്റ സാബുവിനെ ഉടനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. 

ചികിത്സയിലായിരുന്ന സാബു ഇന്നു പുലർച്ചെ അഞ്ച് മണിക്കാണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ള മൃതദേഹം  തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only