Aug 13, 2022

സ്വാതന്ത്ര്യം തന്നെയമൃതം


ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജി.യു.പി സ്കൂൾ മണാശേരി 
സ്വാതന്ത്ര്യം തന്നെയമൃതം എന്ന സന്ദേശം ഉയർത്തി 75 വീട്ടുമുറ്റ കേന്ദ്രംങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 

മുക്കം കടവ് പാലത്തിന് സമീപം നടന്ന പരിപാടിയിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ കുഞ്ഞാലി മമ്പാട്ട് പതാക ഉയർത്തി. കുട്ടികളുടെ സ്വതന്ത്ര ദിന റാലി,ദേശഭക്തിഗാനം, സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ എന്നിവയും നടന്നു.സയാൻ അധ്യക്ഷത വഹിച്ചു. ഫാത്തിമ സഫ, ഹനിയ, രിഫാൻ,അബാൻ മുഹമ്മദ്, മിന മറിയം,നൂർ മുഹമ്മദ്, ഷിബ ഫാത്തിമ, അമ്ര ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only