മുക്കം :കാരശ്ശേരി: 75-ആം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്നിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ചേർന്ന് വീടുകളിൽ ദേശീയപതാക വിതരണം ചെയ്തു.ദേശീയപതാകകൾ എൻ എസ് എസ് ലീഡർമാർക്ക് നൽകികൊണ്ട് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്,പി ടി എ പ്രസിഡന്റ് സമാൻ ചാലൂളി എന്നിവർ സംസാരിച്ചു.
സ്കൂളിന്റെ പരിസരത്തായുള്ള വീടുകളിലാണ് വിദ്യാർത്ഥികൾ ദേശീയപതാകൾ വിതരണം ചെയ്തത്. വിദ്യാർത്ഥികൾ തന്നെ നിർമിച്ച 100 പതാകകളാണ് വീടുകളിൽ വിതരണത്തിനായി ഉപയോഗിച്ചത്.സ്കൂളിൽ വെച്ച് നടന്ന അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പിൾ സിന്ധി ജോൺ,ഹെഡ്മാസ്റ്റർ അനിൽ എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ഷോബു രാമചന്ദ്രൻ സംസാരിച്ചു.വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ദേശസ്നേഹത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുമെന്ന് പ്രിൻസിപ്പിൾ സിന്ധി ജോൺ അഭിപ്രായപെട്ടു.
Post a Comment