കുറ്റ്യാടി കൈവേലിയില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു (30) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണമെന്നാണ് നിഗമനം.
പരിക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
വിഷ്ണുവിനെ മര്‍ദിച്ച ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മ: സുമതി (സിഡിഎസ് മെമ്പര്‍ വളയം പഞ്ചായത്ത്), അച്ഛന്‍: പരേതനായ കൃഷ്ണന്‍, ഭാര്യ: ശ്രേയ, സഹോദരി: ഷിന്‍സി
Post a Comment