Aug 30, 2022

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ


അരീക്കോട്: പ്രായപൂർത്തിയാകാത്ത അസം സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ബംഗാൾ സ്വദേശി മഹീന്ദ്രനെയാണ് (27) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കാവനൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന അസം സ്വദേശിയായ പതിനഞ്ചുകാരിയെ ആഗസ്റ്റ് 26നാണ് കാണാതായത്.


കുടുംബം അരീക്കോട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് എറണാകുളത്ത് നിന്ന് പ്രതിയോടൊപ്പം അരീക്കോട് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മഹീന്ദ്രന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

മഞ്ചേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസ് അലിയുടെ നേതൃത്വത്തിൽ അഡീഷനൽ എസ്‌.ഐ അമ്മദ്, എ.എസ്‌.ഐ കബീർ, ജയസുധ, സജീർ, സ്വയംപ്രഭ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only