Aug 30, 2022

മുക്കം വഴി വീണ്ടും കെ എസ് ആർ ടി സിയുടെ പുതിയ സർവ്വീസ്; കൽപ്പറ്റ- തിരുവനന്തപുരം സൂപ്പർ ഫാസ്സ് വ്യാഴാഴ്ച മുതൽ ഓടിത്തുടങ്ങും


മുക്കം: മുക്കം വഴി കെ എസ് ആർ ടി സിയുടെ പുതിയ സർവ്വീസ് വന്നു. കൽപ്പറ്റ - തിരുവനന്തപുരം സൂപ്പർ ഫാസ്സ് സർവ്വീസാണ് തിങ്കളാഴ്ച ( 29-08-2022) മുതൽ ആരംഭിച്ചു 

അടിവാരം- താമരശ്ശേരി- മുക്കം- അരീക്കോട്- മഞ്ചേരി- പെരിന്തൽമണ്ണ- പട്ടാമ്പി- ഷൊർണൂർ- തൃശ്ശൂർ- അങ്കമാലി- മൂവാറ്റുപുഴ- തൊടുപുഴ- പാലാ- ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി- എരുമേലി- റാന്നി- പത്തനംതിട്ട- പത്തനാപുരം- പുനലൂർ- കിളിമാനൂർ- വെഞ്ഞാറമൂട് വഴിയാണ് സർവ്വീസ് ഓടുന്നത്. 

തിരുവനന്തപുരത്തു നിന്നും പുലർച്ചെ 4 മണിക്ക് പുറപ്പെടുന്ന വാഹനം വൈകിട്ട് 4:25ന് മുക്കത്തെത്തും  തുടർന്ന് താമരശ്ശേരി വഴി വൈകിട്ട് 6 മണിക്ക് കൽപ്പറ്റയിൽ എത്തിച്ചേരും. കൽപ്പറ്റയിൽ നിന്നും പുലർച്ചെ 5:45നാണ് തിരിച്ച് തിരുവനന്തപുരത്തേക്ക് യാത്ര ആരംഭിക്കുന്നത്. ഈ വാഹനം രാവിലെ 7:15ന് മുക്കത്തെത്തും. വൈകിട്ട് 7:15ന് ലക്ഷ്യസ്ഥാനമായ തിരുവനന്തപുരത്ത് എത്തിച്ചേരുന്നതാണ് സർവ്വീസ്.

*പുതിയ സർവ്വീസിൻ്റെ സമയ/സ്ഥല വിവരങ്ങൾ താഴെ ചേർക്കുന്നു ⬇️*

_തിരുവനന്തപുരം 🔁കൽപ്പറ്റ_

04.00 AM തിരുവനന്തപുരം
04.35 AM നെടുമങ്ങാട്
05.35 AM കുളത്തൂപ്പുഴ
05.55 AM തെന്മല
06.20 AM പുനലൂർ
06.45 AM പത്തനാപുരം
07.30 AM പത്തനംതിട്ട
07.55 AM റാന്നി
08.15 AM എരുമേലി
08.45 AM കാഞ്ഞിരപ്പള്ളി
09.45 AM പാലാ
10.30 AM തൊടുപുഴ 
11.05 AM മൂവാറ്റുപുഴ
01.20 PM തൃശ്ശൂർ 
02.00 PM ഷൊർണൂർ 
03.10 PM പെരിന്തൽമണ്ണ 
03.40 PM മഞ്ചേരി 
04.15 PM അരീക്കോട് 
04.25 PM മുക്കം 
04.55 PM താമരശ്ശേരി 
06.00 PM കൽപ്പറ്റ

_കൽപ്പറ്റ 🔁തിരുവനന്തപുരം_

05.45 AM കൽപ്പറ്റ
06.50 AM താമരശ്ശേരി
07.15 AM മുക്കം 
07.35 AM അരീക്കോട്
08.00 AM മഞ്ചേരി
08.50 AM പെരിന്തൽമണ്ണ
10.40 AM തൃശ്ശൂർ
02.15 PM പാലാ
03.00 PM കാഞ്ഞിരപ്പള്ളി
04.30 PM പത്തനംതിട്ട
05.25 PM പുനലൂർ
05.40 PM അഞ്ചൽ
05.55 PM ആയൂർ
07.15 PM തിരുവനന്തപുരം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only