പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'ലൂസിര്‍ഫര്‍' വന്‍ വിജയമായതോടെ ഈ കൂട്ടുകെട്ട് പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് 'ബ്രോ ഡാഡി' എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു.
ലൂസഫറിന്റെ രാണ്ടാം ഭാഗമായ 'എമ്പുരാന്റെ' പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് ഇരുവരും.ഇതിനിടയില്‍ പൃഥ്വിരാജിന് എതിരെയുള്ള രസകരമായ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ എത്തിയ പൃഥ്വിരാജ് മോഹന്‍ലാലിനെ കാണണമെന്ന് പറഞ്ഞ് മടങ്ങിയതാണ് ട്രോളുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
Post a Comment