Aug 16, 2022

ചരിത്രമായി കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ സ്വാതന്ത്ര്യ ദിനാഘോഷം


മുക്കം:  സ്വാതന്ത്ര്യ ലബ്‌ദ്ധിയുടെ  75 ആം വാർഷികത്തോടനുബന്ധിച്ച് ഒന്നാണ് നമ്മൾ  എന്ന മുദ്രാവാക്യം ഉയർത്തി രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാർഡ് മെമ്പർ ജംഷീദ് ഒളകര പതാക ഉയർത്തി. DCC മെമ്പർ ശ്രീനിവാസൻ കാരാട്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ്  കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ്  ടി. കെ. സുധീരൻ അധ്യക്ഷത വഹിച്ചു. എ. പി. മുരളീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കാരാട്ട് കൃഷ്ണൻകുട്ടി മാസ്റ്റർ, കെ. പി. രാഘവൻ മാസ്റ്റർ, അത്തോളി കുഞ്ഞു മുഹമ്മദ്, വിജയലക്ഷ്മി ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് രണ്ടാം വാർഡ് മുഴുവൻ സഞ്ചരിക്കുന്ന പദയാത്രയുടെ ഉൽഘാടനം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി. എൻ. ജംനാസ്  ജാഥാ ക്യാപ്റ്റൻ സുധീരന് പതാക കൈമാറി ഉൽഘാടനം ചെയ്തു. സമാപന സമ്മേളനം കുമാരനെല്ലുരിൽ ജവഹർ ബാൽ മഞ്ച് ദേശീയ കോർഡിനേറ്റർ അഡ്വക്കേറ്റ് മുഹമ്മദ് ദിശാൽ ഉൽഘാടനം ചെയ്തു. നിഷാദ്  വീച്ചി, അജയൻ മാസ്റ്റർ എം. കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only