കൽപ്പറ്റ: മൂന്നാം വിവാഹത്തിനിടെ വയനാട് പുലിക്കാട് സ്വദേശിയായ പപ്പടം അഷ്റഫിനെയാണ് വെള്ളമുണ്ട പൊലീസ് തിരൂരിലെ ഒരു കഫ്റ്റീരിയയിൽ വെച്ച് അറസ്റ്റ് ചെയ്തത്. തലപ്പുഴയിൽ ഭാര്യയും മൂന്ന് മക്കളുമുള്ള അഷ്റഫിനെതിരെ കോടതിയിൽ കേസുണ്ട്. ചെലവിന് കൊടുക്കാൻ വിധിയായതിനെ തുടർന്ന് ഒളിവിൽ പോയ അഷറഫ് കൊണ്ടോട്ടിയിൽ നിന്നും രണ്ടാം വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി മുങ്ങിയിരുന്നു.
പിന്നീട് എടവണ്ണയിൽ ഒരു കാന്റീനിൽ ജോലി ചെയ്ത് മൂന്നാം വിവാഹത്തിന് ശ്രമിക്കുന്നതിനിടെ വധുവിന്റെ വിട്ടുകാരാണ് സംശയം തോന്നിയതിനെ തുടർന്ന് വെള്ളമുണ്ട സ്റ്റേഷനുമായി ബന്ധപ്പെട്ടത്. എന്നാൽ വെള്ളമുണ്ട പൊലീസ് വരുന്ന കാര്യം മുൻകൂട്ടി അറിഞ്ഞ അഷ്ഫ് എടവണ്ണയിൽ നിന്നും മുങ്ങിയെങ്കിലും പൊലീസ് തന്ത്രപരമായി അയാളെ കുടുക്കുകയായിരുന്നു. പ്രതിക്കെതിരെ കൊണ്ടോട്ടിയിലും കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post a Comment