Aug 26, 2022

തിരുവമ്പാടി എസ്റ്റേറ്റ് സമരം റിലേ സത്യാഗ്രഹം എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു


തിരുവമ്പാടി : തിരുവമ്പാടി എസ്റ്റേറ്റ് സമര പന്തൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് സന്ദർശിച്ചു.

 തൊഴിലാളികൾക്ക് എംഎൽഎ പിന്തുണ അറിയിച്ചു. മാനേജറുടെ തൊഴിലാളി ദ്രോഹനടപടികൾ തൊഴിൽ മന്ത്രിയുടെ ശ്രദ്ധയിൽ ഇതിനകം പെടുത്തിട്ടുണ്ട് എന്ന് എംഎൽഎ പറഞ്ഞു.

സമരം തുടങ്ങി 22 ദിവസമായിട്ടും കമ്പനിയുടെ ഭാഗത്ത് നിന്നും പ്രശ്നപരിഹാരത്തിന് കാര്യമായ ഇടപെടൽ ഇല്ലാത്തതിനാനാൽ തൊഴിലാളികൾ അനിശ്ചിതകാല റീലേ സത്യാഗ്രഹം ആരംഭിച്ചു.

സത്യാഗ്രഹം എംഎൽഎ ഉദ്ഘാടനം ചെയ്തു. വിജീഷ് പി (സിഐടിയു), മോഹനൻ ബി.എം (ഐഎൻടിയുസി), രാജേഷ് കെ പി (ഐഎൻഎൽസി), സന്തോഷ്.കെ (ബിഎംഎസ്) എന്നിവർ സത്യാഗ്രഹം അനുഷ്ടിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only