Aug 5, 2022

തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു


മുക്കം: തിരുവമ്പാടി എസ്റ്റേറ്റ് മാനേജരുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടിയിലും തൊഴിലാളികളെ കള്ളക്കേസിൽ കുടുക്കി പിരിച്ചുവിട്ട നടപടികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി എസ്റ്റേറ്റിൽ അനിശ്ചിതകാല സമരം ആരംഭിച്ച

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രകടനത്തോടെ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ INLC നേതാവ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. 
CITU ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി T വിശ്വനാഥൻ INTUC നേതാവ് ജംഷീദ് ഒളകര . CITU താലൂക്ക് സെക്രട്ടറി ഇ.പി.അജിത്ത് . എന്നിവർ | കൺവൻഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. BMS ജില്ലാ സമിതി അംഗം K. പ്രഹ്ളാദൻ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ K. റഫീഖ് (CITU ) സ്വാഗതം ആശംസിച്ചു. പരിപാടിയിൽ ടി. വിനോദ്.ജബ്ബാർ ടി.പി.അരുൺ. സി.എസ്.മുസ്തഫ പാലോളി .K . സന്ദോഷ് കുമാർ . എ അനിൽ. വിജീഷ്.പി.രാജേഷ് KP. നജ്മുദീൻ . രൂപേഷ് കുമാർ . നസീർ കല്ലുരുട്ടി എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only