Aug 5, 2022

സിസ്റ്റർ തെരേസ് മേരി സി എം സി അന്തരിച്ചു.


സി എം സി താമരശ്ശേരി പ്രൊവിൻസ് പുഷ്പഗിരി മഠാംഗമായ സിസ്റ്റർ തെരേസ് മേരി (81) അന്തരിച്ചു. 

 സംസ്കാര ശുശ്രൂഷകൾ നാളെ ( 6-8 -22)രാവിലെ 9.30 ന് തിരുവമ്പാടി സെന്റ് മേരീസ് പ്രൊവിൻഷ്യൽ ഹൗസിൽ നിന്ന് ആരംഭിച്ച്  തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിൽ.

  തിരുവമ്പാടി പുതുപറമ്പിൽ പരേതരായ ജോസഫ് -മറിയം ദമ്പതികളുടെ മകൾ ആണ്.

  തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ റിട്ട. അധ്യാപികയാണ്.  മികച്ച അധ്യാപിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് .

 തലശ്ശേരി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി 6 വർഷവും താമരശ്ശേരി സെന്റ് മേരീസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി 6 വർഷവും സേവനം ചെയ്ത സിസ്റ്റർ അസി.പ്രൊവിൻഷ്യൽ , പ്രൊവിൻഷ്യൽ  സെക്രട്ടറി , ജൂനിയർ മിസ്ട്രസ്, മദർ സുപ്പിരിയർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

  സഹോദരങ്ങൾ: സിസ്റ്റർ ക്രിസ്റ്റീന സി എം സി( നടവയൽ) പരേതരായ തോമസ് പുതുപറമ്പിൽ , വർക്കി, മറിയാമ്മ ,ഏലിക്കുട്ടി, ദേവസ്യ .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only