Aug 29, 2022

കാരശ്ശേരി ഗ്രാമപഞ്ചായത്ത്: യു.ഡി.എഫ് ഭരണസമിതിക്കെതിരെ അഴിമതി ആരോപിച്ച് എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി.പോലീസ് തടഞ്ഞു.




കാരശ്ശേരി പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതി ഭരണത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും , ധർണ്ണയും നടത്തി 
സംസ്ഥാന സർക്കാരിന്റെ പദ്ധതികളായ വാതിൽ പടി സേവനം, ഞങ്ങളും കൃഷിയിലേക്ക് , എന്ന പദ്ധതികൾ അട്ടിമറിച്ചതിലും 
കർഷക ദിനം പ്രഹസനമാക്കി ,
 ദുരന്തമേഖലയിലുള്ള ജനങ്ങളുടെ വിവരശേഖരണത്തിനുള്ള ഡി. ജി ലോക്കർ പദ്ധതി പ്രഹസനമാക്കി  ,തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു , ക്ഷേമപെൻഷനുകൾ സമയബന്ധിതമായി നൽകിയില്ല എല്ലാവർക്കും കുടിവെള്ളം നൽകാൻ സംസ്ഥാന ഗവൺമെൻറ് കൊണ്ടുവന്ന ജലജീവൻ മിഷനുമായി സഹകരിക്കുന്നില്ല  തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് എൽ.ഡി.എഫി.ന്റെ നേതൃത്വത്തിൽ കാരശ്ശേരി പഞ്ചായത്തിലേക്ക്  ബഹുജന മാർച്ച് സംഘടിപ്പിച്ചത് 
മാർച്ച്തി രുവമ്പാടി ഏരിയ സെക്രട്ടറി വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു 

ചടങ്ങിൽ എൽ ജെ.ഡി. ദേശീയ സമിതി അംഗം  വി. കുഞ്ഞാലി.,മാന്ത്ര വിനോദ് , കെ.ശിവദാസൻ .കെ.സി ആലി  എ പി മോയിൻ ,സജി തോമസ് ,കെ പി വിനു, ഇ.പി. ബാബു ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ

വി.പി ജമീല , തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ അധ്യക്ഷനായി. KP ഷാജി സ്വാഗതം പറഞ്ഞു.ഇ.പി. അജിത്ത്, കെ.കെ നൗഷാദ്, എം.ആർ.സുകുമാരൻ ,ജിജി താ സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only