Aug 26, 2022

ആരാധനാലയങ്ങൾക്ക് നിയന്ത്രണം വേണം'; നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി


കൊച്ചി: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന
ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്നും നിയന്ത്രണം വേണമെന്നും ഹെെക്കോടതി. ആരാധനാലയങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നതിന് നൽകുന്നതിന് മാനദണ്ഡം നിർബന്ധമാക്കണം. ലെെസൻസ് ഇല്ലാത്ത ആരാധനാലയങ്ങൾക്കെതിരെ നടപടി വേണമെന്നും ഹെെക്കോടതി നിർദ്ദേശിച്ചു.

അമരമ്പലം പഞ്ചായത്തിലെ വാണിജ്യ കെട്ടിടം ആരാധനാലയമാക്കാൻ അനുമതി ആവശ്യപ്പെട്ട് മലപ്പുറത്തെ നൂറുൽ ഇസ്ലാമിക് സാംസ്‌കാരിക സംഘം ജില്ലാ കളക്ടർ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ ജില്ലാ കളക്ടർ തള്ളുകയായിരുന്നു. ഇതിനെതിരെ ഇസ്ലാമിക സാംസ്‌കാരിക സംഘം നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

ഇത്തരത്തിലുളള അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലയങ്ങൾ തമ്മിലുള്ള ദൂരപരിധി പരിശോധിക്കേണ്ടത് നിർബന്ധമാണെന്ന് കോടതി പറഞ്ഞു. ഒരു കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാനുള്ള അപേക്ഷ പാടില്ലെന്ന് സംസ്ഥാന സർക്കാർ സർക്കുലർ ഇറക്കണമെന്നും കോടതി പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇത്തരം കെട്ടിടങ്ങൾക്ക് അനുമതി നൽകുവാൻ പാടുള്ളുവെന്നും ഹെെക്കോടതി വ്യക്തമാക്കി. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only