താമരശ്ശേരി: ചുങ്കം കലറക്കാംപൊയിലിൽ ഹോട്ടൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ മോഷണശ്രമം. ജനലിലൂടെ പേഴ്സ് എടുക്കാൻ ശ്രമിക്കുമ്പോൾ ഞെട്ടിയുണർന്ന താമസക്കാർ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു.
ചുവന്ന ടി ഷർട്ട് ധരിച്ച യുവാവാണ് മോഷണത്തിന് എത്തിയത്. ചെരിപ്പ് ഫ്ലാറ്റിൽ ഉപേക്ഷിച്ചിട്ടുണ്ട്. പുലർച്ചെ മൂന്നു മണിക്കായിരുന്നു സംഭവം
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ റോഡിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുമ്പിൻചീടൻ കുന്നിൻ്റെ മുകൾഭാഗത്തേക്കാണ് ഓടി രക്ഷപ്പെട്ടത്.
Post a Comment