മുക്കം:വിദ്യാർത്ഥികളുടെ ഭാഷാപഠനങ്ങൾക്ക് സ്ക്കൂളിൽ വലിയ പരിഗണന കാലഘട്ടത്തിൻ്റെ അനിവാര്യതയെന്ന് നജീബ് കാന്തപുരം എം എൽ എ അഭിപ്രായപ്പെട്ടു.
ഗ്രീൻവാലിയിൽ പുതുതായി തുടക്കം കുറിച്ച റേഡിയൻസ് ലാംഗ്വേജ് ലാബ് വിദ്യാലയങ്ങൾക്ക് മാതൃകയെന്നും നജീബ് കാന്തപുരം എം എൽ എ അഭിപ്രായപ്പെട്ടു.
നെല്ലിക്കാപറമ്പ് ഗ്രീൻവാലി പബ്ലിക് സ്കൂളിൽ ആരംഭിച്ച റേഡിയൻസ് ലാഗേം ജ് ലാബിൻ്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറിയ കാലത്ത് മാറ്റത്തിൻറെ ഗദിവികതികൾകൾക്കൊപ്പം സഞ്ചരിക്കാൻ ഉയർന്ന പഠനവും ചിന്താശേഷിയും കുട്ടികൾ ആർജിച്ചെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളുമായി നടത്തിയ ഇന്ററാക്ഷൻ പ്രോഗ്രാമിൽ കുട്ടികളുടെ വിവിധ ചോദ്യങ്ങളോട് എംഎൽഎ സംവദിച്ചു.
ഗ്രീൻവാലി ട്രസ്റ്റ് മെമ്പർ
പി എൻ അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു .
സി ബി എസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക ഉപഹാരം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു .എം യു എ കോളേജ് പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദ് ശാക്കിർ,മാനേജർ ഹുസൈൻ കാവനൂർ , ട്രസ്റ്റ് സെക്രട്ടറി കെ.സജ്ജാദ് നാസർ ബാലുശ്ശേരി ,പി കെ ഹാരിഫ്, പിടിഎ പ്രസിഡണ്ട് മഖ്ബൂൽ . മുനീർ യു എ, സ്കൂൾ വൈസ് പ്രിൻസിപ്പാൾ ദീപ ടി എസ് ,പ്രോഗ്രാം കോർഡിനേറ്റർ എ പി മുനവ്വിർ സ്വലാഹി തുടങ്ങിയവർ സംബന്ധിച്ചു .സ്കൂൾ പ്രിൻസിപ്പൽ
അബ്ദുൽ ഹമീദ് മാസ്റ്റർ സ്വാഗതവും സ്കൂൾ ലീഡർ കൗകബ് സിദ്ദീഖ് നന്ദിയും പറഞ്ഞു
Post a Comment