Aug 14, 2022

ആസാദീ കാ അമൃത് മഹോത്സവം; കൊടിയത്തൂരിൽ മുരിങ്ങ തോട്ട നിർമ്മാണത്തിന് തുടക്കം


മുക്കം:
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ആസാദി ക അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി
കൊടിയത്തൂർ   ഗ്രാമപഞ്ചായത്തിൽ മുരിങ്ങ തോട്ട നിർമ്മാണത്തിന് തുടക്കമായി. പന്നിക്കോട് ശ്രീ കൃഷ്ണപുരം ശ്രീ കൃഷ്ണ ക്ഷേത്ര പരിസരത്താണ് തോട്ടം ഒരുക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന
മുരിങ്ങ തോട്ട നിർമ്മാണത്തിൻ്റെ
പ്രവർത്തി ഉദ്ഘാടനം  ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡൻ്റ് പി. ഉപ്പേരൻ നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ വി. ഷംലൂലത്ത് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ദിവ്യ ഷിബു, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, 
ജില്ലാ എ സ് ഒ വി.ശശി ,ജോയിന്റ് ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ രാജീവ്‌ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, തൊഴിലുറപ്പ് അസിസ്റ്റന്റ് സെക്രട്ടറി ഇ റാസിഖ്,ബാബു മൂലയിൽ, പി.അബ്ദു, ബഷീർ പാലാട്ട്, ഹരിദാസൻ പരപ്പിൽ,
 എന്നിവർ പങ്കെടുത്തു.മുരിങ്ങ തോട്ടത്തിനോട് ചേർന്നാണ് ദേവഹരിതം പദ്ധതിയും പച്ച തുരുത്തും ഒരുക്കുന്നത്.

ചിത്രം: മുരിങ്ങ തോട്ട നിർമ്മാണത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം പി. ഉപ്പേരൻ നിർവഹിക്കുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only