കോഴിക്കോട്: ജില്ലയിൽ കുട്ടികൾ” നൈറ്റ് റൈഡ്” നടത്തി നിരവധി വാഹനങ്ങളും കടകളും മോഷണങ്ങൾ നടത്തി വിലസി നടക്കുന്നത് പതിവായപ്പോൾ ജില്ല ഡപ്യൂട്ടി കമ്മീഷണർ ഡോ.ശ്രീനിവാസ് ഐ പി എ സി ൻ്റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്തീരങ്കാവ് ഇൻസ്പെക്ടർ ഗണേശൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ധനഞ്ജയദാസും ചേർന്ന് വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഒട്ടേറെ ഇരു ചക്രവാഹനങ്ങൾ മോഷ്ടിച്ച പ്രായപൂർത്തി യാവാത്ത കരുവിശ്ശേരി സ്വദേശിയെയാണ് പിടികൂടി.
ജില്ലയിലെ പുതിയറ,എലത്തൂർ, അത്തോളി,കാക്കൂർ, പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാത്രം നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിലെ പോലീസ് നിരവധി തവണ ഇയാളെ പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പോലീസ് പിടിയിൽ നിന്നും അതി വിദഗ്ധമായി ഓടി രക്ഷപ്പെടുകയായിരുന്നു.
ആക്റ്റീവ,ആക്സസ് ഇനത്തിൽപ്പെട്ട സ്കൂട്ടറു കളാണ് പ്രധാനമായും മോഷണം നടത്തിവന്നത്. മോഷ്ടിച്ചെടുക്കുന്ന സ്കൂട്ടറുകൾ കുറച്ചുനാൾ ഉപയോഗിച്ചശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയാണ് ഇവരുടെ രീതിയെന്നും കൂടാതെ മോഷണം നടത്തിയ വാഹനങ്ങളുമായി കറങ്ങി നടന്ന് കടകളിൽ മോഷണം നടത്തുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.
കല്പറ്റയിൽ നിന്നും മോഷണം നടത്തിയ ആക്സസ്, അത്തോളി യിൽ നിന്നും മോഷണം നടത്തിയ ഹീറോ ഹോണ്ട പാഷൻ,ആക്ടീവ, കാക്കൂരിൽ നിന്നും മോഷണം നടത്തിയഹീറോ ഹോണ്ട പാഷൻ,ആക്ടീവ, പുതിയറ ഭാഗത്തു നിന്നും മോഷണം നടത്തിയ ആക്സസ് കൂടാതെ ബൈപ്പാസിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ, ഇരുമ്പ് സാധനങ്ങൾ,കല്പറ്റയിലെ ആക്രിക്കട,കോഴിക്കട, വയനാട് പിണങ്ങോടുള്ള ഇൻഷ മൊബൈൽ ഷോപ്പിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപ വരുന്ന മൊബൈൽ ഫോണുകൾ, പവർ ബാങ്ക് , ചുണ്ടേലുളള ട്വൻറി ഫോർ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ മോഷണം നടത്തിയതും ഇയാളാണെന്ന് പോലീസ് പറഞ്ഞു.
Post a Comment