മുക്കം: എ.കെ.ജി സെന്ററിൽ പടക്കമെറിഞ്ഞവരേ മുപ്പതു ദിവസമായിട്ടും പിടിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി മുക്കത്ത് പടക്കമെറിഞ്ഞു പ്രതിഷേധിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് സഹീർ എരഞ്ഞോണ പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു.
സ്വർണ്ണ കടത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ സി.പി.ഐ എം നേതാക്കൾ നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് പടക്കം ഏറേന്ന് അദ്ദേഹം ആരോപിച്ചു.
തിരുവമ്പാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ കണ്ണാംപറമ്പിൽ അദ്ധ്യക്ഷനായി
ജവഹർ ബലമഞ്ച് ദേശീയ കോഡിനേറ്റർ മുഹമ്മദ് ദിഷാൽ മുഖ്യപ്രഭാഷണം നടത്തി.
മുന്ദിർ ചേന്ദമംഗല്ലൂർ,. നിഷാദ് വീച്ചീ,ബിജു ഒത്തിക്കൽ,ജെയ്‌സൺ, റിയാസ് കാക്കവയൽ
മണ്ഡലം പ്രസിഡൻ്റുമാരായ നിഷാദ് മുക്കം,കൊടിയത്തൂർ മണ്ഡലം പ്രസിഡന്റ് ജംഷിദ് എരഞ്ഞിമാവ് എന്നിവർ പ്രസംഗിച്ചു.
Post a Comment