കൊണ്ടോട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വ്യാജ ചികിത്സയുടെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദി പിടിയിൽ.
തൃശ്ശൂർ ചാവക്കാട് തോയക്കാവ് സ്വദേശി ചുങ്കത്ത് പണിക്കവീട്ടിൽ മുഹമ്മദിനെ (47)യാണ് പോലീസ് ചാവക്കാട്ടെ വീട്ടിൽനിന്ന് പിടികൂടിയത്.
രണ്ടുവർഷം മുമ്പ് കുട്ടിയുടെ മാതാവിനെ ചികിത്സിക്കാൻ വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനശ്രമം. ചൈൽഡ് ലൈൻ മുഖേന പരാതി നൽകിയതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് പോലീസ് കേസെടുത്തത്. ഫോൺ പരിശോധിച്ചതിൽ ഏറെയാളുകളെ ഇയാൾ തട്ടിപ്പിനിരയാക്കിയതായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
Post a Comment