തിരുവമ്പാടി : മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ നാടിന്റെ മികച്ച കർഷകനായ കരുണാകരൻ. എൻ.ആർ നെയും സ്കൂളിലെ മികച്ച കുട്ടി കർഷകനായ സച്ചിൻ സജീവിനെയും ആദരിച്ചു. കൂടാതെ _" _പഴമയുടെ പുതുമ തേടി_ " വിദ്യാർത്ഥികൾക്കായി കാർഷിക ഉൽപ്പന്നങ്ങളുടെയും, കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം നടത്തുകയും കർഷകനുമായി സംവദിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട സംശയനിവാരണം നടത്തുകയും ചെയ്തു.
പ്രധാന അധ്യാപകൻ കെ ജി ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് എം.എൻ മനോജ് അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡന്റ് സൗമ്യ ചടങ്ങിൽ ആശംസ അറിയിച്ചു. സീഡ് ക്ലബ്ബ് കൺവീനർ അജയ് പി. എസ് നന്ദി അറിയിച്ചു.
Post a Comment