ഗോത്രവർഗ്ഗ ജനാവിഭാഗത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി വനമേഖലകളിലെ യാത്രാ സൗകര്യം കുറഞ്ഞ കോളനികളിലേക്ക് ഭക്ഷ്യ ധന്യങ്ങൾ വാഹനത്തിൽ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കടയുടെ ജില്ലാ തല ഉദ്ഘാടനം ബഹു. ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ. ജി ആർ അനിൽ കൂടരഞ്ഞി മഞ്ഞക്കടവ് കോളനിയിൽ ഓൺലൈൻ മുഖേന നിർവ്വഹിച്ചു.
പരിപാടിയിൽ ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്,കൂടരഞ്ഞി പഞ്ചായത്ത് വൈ. പ്രസി.മേരി തങ്കച്ചൻ,ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്,ജറീന റോയ്, റോസ്‌ലി ജോസ്, വി എസ് രവി, ഹെലൻ ഫ്രാൻസിസ്, ജോണി വാളിപ്ലാക്കൽ, ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർ മെഹറൂഫ് എം കെ, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. പി വസന്തം, ജലീൽ ഇ ജെ, ടോംസൻ മൈലാടിയിൽ, ജോസ് മടപ്പള്ളിൽ, ഷൈജു കോയിനിലം, ജോസ് നാവള്ളി, ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment