Aug 4, 2022

എസ് കെ എന്റെ എഴുത്തിനെ സ്വാധീനിച്ച സാഹിത്യകാരൻ വത്സല ടീച്ചർ


മുക്കം:എസ് കെ പൊറ്റക്കാട് എന്റെ എഴുത്തുകളെയും ചിന്തകളെയും സ്വാധീനിച്ച മഹത് വ്യക്തിയായിരുന്നു. മണ്ണിന്റെ ഗന്ധവും, മാനവികതയും അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രത്യേകതകൾ ആയിരുന്നു. യാത്രകൾ ഇഷ്ടമായതുകൊണ്ടാണ് എസ് കെയുടെ സഞ്ചാരസാഹിത്യത്തിൽ ഞാൻ ആകൃഷ്ടയായത്. ഈ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചത് ഞാൻ അഭിമാനമായി കാണുന്നു എന്നും അവർ പറഞ്ഞു.
 
എസ് കെയുടെ നാല്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് ബഹുസ്വരം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 
.        വിമാനങ്ങളിലൂടെയുള്ള യാത്രയായിരുന്നില്ല എസ്കെ ആഗ്രഹിച്ചതെന്നും മണ്ണിന്റെ മണമുള്ള ഗ്രാമങ്ങളിലൂടെയുള്ള യാത്രയായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത് എന്നും മുഖ്യപ്രഭാഷണം നടത്തിയ മുക്കം എ ഇ ഒ ഓംകാരനാഥൻ പറഞ്ഞു. ബഹുസ്വരം ചെയർമാൻ സലാം കാരമൂല അധ്യക്ഷനായിരുന്നു. എഴുത്തച്ഛൻ പുരസ്കാരം നേടിയ വത്സല ടീച്ചറെ എൻ എം ഹാഷിർ പൊന്നാട അണിയിച്ചു.

 പ്രസിദ്ധ ചിത്രകാരൻ സിഗ്നി ദേവരാജ് എസ് കെയുടെ ചിത്രം വരച്ചു. വാർഡ് കൗൺസിലർ അശ്വതി സനോജ്. ഡോക്ടർ മനോജ്.കെ സുരേഷ് ബാബു, മുക്കം വിജയൻ, രാജൻ ശ്രാവണം,വി എ റഷീദ് മാസ്റ്റർ കെ പി വദൂത്റഹ്മാൻ, സുബൈർ കൊടിയത്തൂർ,കെ സലാം മാസ്റ്റർ, ജി എൻ ആസാദ്, റഹ്മത്തുന്നിസ,ഖാദർ എം ടി എന്നിവർ പ്രസംഗിച്ചു.
.                സലാം കാരമൂല 
.                   ചെയർമാൻ
.                     ബഹുസ്വരം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only