Aug 10, 2022

കെ. എസ്. ആർ. ടി. സി. ബസ് സർവീസ് പുനരാരംഭിക്കണം: പ്രമേയം പാസാക്കി കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്.


കൊടിയത്തൂർ:
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന കോഴിക്കോട്, മുക്കം, കൊടിയത്തൂർ വഴി  ചെറുവാടി യിലേക്കുള്ള കെ. എസ്. ആർ. ടി. സി. യുടെ രണ്ട് ബസ്സുകളും വീണ്ടും പുനരാരംഭിക്കണം എന്ന് പ്രമേയത്തിലൂടെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് ആവശ്യപെട്ടു. ജെ.ഡി.ടി. , ഇക്കരഹ് ഹോസ്പിറ്റൽ, നിർമ്മല ഹോസ്പിറ്റൽ  തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്ക് ചെറുവാടി, കൊടിയത്തൂർ, കാരശ്ശേരി ഭാഗത്ത് നിന്നുള്ള നിരവധി യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധം ആയിരുന്നു ബസ് സർവീസ്. ബസ് സർവീസ് നിന്നത് മൂലം നിരവധി വിദ്യാർത്ഥികളും യാത്രക്കാരുമാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ബസ് സർവീസ് പുനരാരംഭിച്ചിട്ടില്ലെങ്കിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നിയമ നടപടികളുമായി മുന്നോട്ടു പോകാമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. കൊടിയത്തൂർ വ്യാപാരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ, പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷനായിരുന്നു, സെക്രട്ടറി അനീഫ ടി.കെ. സ്വാഗതം പറഞ്ഞു. അബ്ദുസമദ് കണ്ണാട്ടിൽ പ്രമേയം അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് മെമ്പർമാരായ എച്ച്. എസ്. ടി. അബ്ദുറഹിമാൻ, ലത്തീഫ് പുൽപറമ്പിൽ, ഉബൈദ് യൂണിവേഴ്സൽ, കെ.കെ. സി. ഗഫൂർ, ഹമീദ് ചാലക്കൽ, സി.പി. മുഹമ്മദ്, ആഷിക് പി. വി., സലീൽ കെ. പി., കുഞ്ഞോയ് കാരക്കുറ്റി, യൂത്ത് വിങ് സെക്രട്ടറി അബ്ദുൽ ബാസിത് .പി എന്നിവർ പങ്കെടുത്തു. യൂത്ത് വിങ് പ്രസിഡണ്ട് ഫൈസൽ പി. പി. നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only