മുക്കം: നെല്ലിക്കാപറമ്പ് ഗ്രീൻവാലി എസ് എസ് എം ട്രെയ്നിംഗ് കോളേജിൽ മികച്ച സൗകര്യങ്ങളോടെ പുതിയ ഐ സി ടി ലാബ് ലിൻ്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
പoനവും, അന്വേഷണവും ജീവിത ചര്യയാക്കുന്ന വർക്കേ മികച്ച അധ്യാപകനാകാൻ സാധിക്കുകയുള്ളൂ എന്ന് ലിൻ്റോ ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു. സാമൂഹിക പരിഷ്ക്കരണ മേഖലയിൽ ഏറ്റവും ഫലപ്രദമായി ഇടപെടാൻ കഴിയുന്നവർ അധ്യാപകർക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രസ്റ്റ് മെമ്പർ പി എൻ അബ്ദുൽ ലത്തീഫ് മദനിയുടെ അദ്ധ്യക്ഷത വഹിച്ചു
പ്രിൻസിപ്പാൾ ഡോ എം പി ഹുസൈൻകോയ, വൈസ് പ്രിൻസിപ്പാൾ അബ്ദുൽ റഹിമാൻ, ട്രസ്റ്റ് സെക്രട്ടറി കെ സജാദ്, നാസിർ ബാലുശേരി, ഹുസൈൻ കാവനൂർ, യു എ മുനീർ, കോളേജ് ലീഡർ ഹുദൈഫ എന്നിവർ സംബന്ധിച്ചു
Post a Comment