തിരുവമ്പാടി : കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും സമുദായ നേതാവുമായിരുന്ന ബേബി പെരുമാലിക്ക് കത്തോലിക്ക കോൺഗ്രസ് ഏർപ്പെടുത്തിയിരിക്കുന്ന മരണാനന്തര ബഹുമതിയായ സീറോ മലബാർ സമുദായ കർമ്മ ശ്രേഷ്ഠ അവാർഡ് പ്രഖ്യാപനം ബേബി പെരുമാലി അനുസ്മരണ സമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിക്കും.
കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ്, കത്തോലിക്ക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് , ഗ്ലോബൽ സെക്രെട്ടറി, രാഷ്ട്രീയ കാര്യ സമിതി അംഗം തുടങ്ങി നിരവധി മേഖലകളിൽ സഭയ്ക്കും സമുദായത്തിനും വേണ്ടി നിസ്വാർത്ഥമായി ബേബി പെരുമാലി നൽകിയിട്ടുള്ള സേവനങ്ങൾ പരിഗണിച്ചാണ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി അഞ്ച് ലക്ഷം രൂപയും ഫലകവും മരണാനന്തര ബഹുമതിയായി നൽകുന്നത്.
ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിൽ, ഹാർട്ട് ലിങ്ക്സ് ചെയർമാൻ ഷെവ. ഡോ.മോഹൻ തോമസ്, കെ സി എഫ് പ്രസിഡന്റ് ഡോ കെ എം ഫ്രാൻസിസ്, യു എ ഇ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബെന്നി മാത്യു, ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഫാ. സബിൻ തൂമുള്ളിൽ, തമ്പി എരുമേലിക്കര, ഡോ. ചാക്കോ കാളാംപറമ്പിൽ, ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി, അഡ്വ. ടോണി പുഞ്ചകുന്നേൽ, ഡോ. കെ പി സാജു, ജോസ് പുതിയിടം, റിൻസൺ മണവാളൻ, മാത്യു കല്ലടിക്കോട്, ജോർജുകുട്ടി പുല്ലോപിള്ളിൽ, സിൻസിലാൽ ചക്കിയത്ത്, ജോൺസൻ ഇലവത്തിങ്കൽ, ഡോ ജോബി കാക്കശ്ശേരി , രഞ്ജിത്ത് ജോസഫ്, ട്രീസ സെബാസ്ററ്യൻ തുടങ്ങിയവർ പ്രസംഗിക്കും
Post a Comment