കൊടിയത്തൂർ : തകർന്നു കിടക്കുന്ന ദേശീയ, സംസ്ഥാന പാതകൾ കാരണം വാഹനാപകടവും ജീവഹാനിയും പതിവായിട്ടും യാതൊരുവിധ പരിഹാര നടപടികൾക്കും മുതിരാത്ത കേന്ദ്ര കേരള സർക്കാരുകളുടെ നിസ്സംഗതക്കെതിരെ കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് റോഡിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടി എൻ.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.വി.നിയാസ് മണ്ഡലം ഭാരവാഹികളായ നൗഫൽ പുതുക്കുടി, എ.കെ.റാഫി പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ റഹീസ് കണ്ടങ്ങൽ, ഷാജി എരഞ്ഞിമാവ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എം.ടി.റിയാസ്, തടായിൽ മുഹമ്മദ്,സലാം ചാലിൽ,ഷമീർ വെസ്റ്റ് കൊടിയത്തൂർ, അസീസ് പുത്തലത്ത്, ഇസ്മാൻ എ.പി, അജ്മൽ, ശംസു കൈതക്കൽ, നിയാസ് കൊടിഞ്ഞിപ്പുറം , യൂസഫ് കെ.ടി, അപ്പുണ്ണി, ശംസീർ, ബഷീർ കെ, നാസർ,ലത്തീഫ് എ.പി ,തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment